മലബാര്‍ ഗോള്‍ഡ് സമ്മാന പദ്ധതി പ്രഖ്യാപിച്ചു

Posted on: October 16, 2018

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ രജത ജൂബിലിയും ദീപാവലിയും ആഘോഷമാക്കാന്‍ ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ദീപാവലി നാളുകളില്‍ കടയിലെത്തി സാധനം വാങ്ങുന്നവര്‍ക്ക് 250 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, ഇന്ത്യന്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍, ഒ. അഷര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. വീരാന്‍കുട്ടി, കോര്‍പറേറ്റ് മീഡിയ മേധാവി കെ.പി. നാരായണന്‍ എന്നിവര്‍ അറിയിച്ചു.

ഓരോ 10,000 രൂപയ്ക്കു സ്വര്‍ണ്ണം വാങ്ങുമ്പോഴും ഒരു സ്വര്‍ണ്ണനാണയം വീതം ലഭിക്കും. 10,000 രൂപയ്ക്കു വജ്രാഭരണങ്ങള്‍ വാങ്ങിയാല്‍ 2 സ്വര്‍ണ്ണ നാണയം വീതം കിട്ടും. നവംബര്‍ 25 വരെ ഓഫര്‍ പ്രാബല്യത്തിലുണ്ടാകും.

ആയുഷ്‌കാല സൗജന്യ അറ്റകുറ്റപ്പണി, എല്ലാ ആഭരണങ്ങള്‍ക്കും തിരിച്ചെടുക്കല്‍ ഗാരന്റി എന്നിവ മലബാറിന്റെ പ്രത്യേകതകളാണെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ നിക്ഷേപകരുടെ സഹായത്തോടെ ഷോറൂമുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ആഭരണ നിര്‍മാണരംഗത്തെ വിദഗ്ധരുടെ കുറവു പരിഹരിക്കാന്‍ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും അറിയിച്ചു.