വിപണിമൂല്യത്തിൽ ടിസിഎസ് വീണ്ടും ഒന്നാമത്

Posted on: August 3, 2018

മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയെന്ന സ്ഥാനം തിരിച്ചുപിടിച്ചു. ചൊവാഴ്ച ഒന്നാം സ്ഥാനത്ത് എത്തിയ റിലയൻസ് ഇൻഡസ്ട്രീസിനെ തൊട്ടടുത്ത ദിവസം തന്നെ ടിസിഎസ് രണ്ടാം സ്ഥാനത്തേക്ക് തള്ളി.

ഓഹരിവിലയെ കമ്പനിയുടെ മൊത്തം ഓഹരിയുടെ എണ്ണംകൊണ്ട് ഗുണിച്ചാണ് വിപണിമൂല്യം കണക്കാക്കുന്നത്. ടിസിഎസിന്റെ വിപണിമൂല്യം ബുധാനഴ്ച 7.56 ലക്ഷം കോടി രൂപയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള റിലയൻസിന്റെത് ലക്ഷം കോടി രൂപയായിരുന്നു.

ബുധനാഴ്ച 1.74 ശതമാനം കുതിപ്പോടെ ടിസിഎസിന്റെ ഓഹരി വില 1.975.10 രൂപയിലെത്തി. റിലയൻസിന്റെ ഓഹരി വില 0.45 ശതമാനം വർധിച്ച് 1,191.15 രൂപയാണ്. അഞ്ചു വർഷം മുമ്പാണ് വിപണി മൂല്യത്തിൽ ടിസിഎസ് ഒന്നാമത് എത്തിയത്.

ഇന്ന് ടിസിഎസിന്റെ ഓഹരിവില ഒരു വേള 1982.05 രൂപ വരെ ഉയർന്നു.