സ്‌പൈസ്‌ജെറ്റിന്റെ 46 ലക്ഷം ഓഹരികൾ പണയപ്പെടുത്തി

Posted on: May 6, 2015

SpiceJet-Ajay-Singh-big

ചെന്നൈ : സ്‌പൈസ്‌ജെറ്റിന്റെ 46 ലക്ഷം ഓഹരികൾ പ്രമോട്ടറായ അജയ്‌സിംഗ് പണയപ്പെടുത്തി. അലഹബാദ് ബാങ്കിലാണ് ഓഹരികൾ പണയപ്പെടുത്തിയിട്ടുള്ളത്.

നേരത്തെ സ്‌പൈസ്‌ജെറ്റിന്റെ 11.60 കോടി ഓഹരികൾ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ പണയംവച്ചിരുന്നു. അജയ്‌സിംഗ് ഈ വർഷം ആദ്യം 200 മില്യൺ ഡോളർ (1260 കോടി രൂപ) സ്‌പൈസ്‌ജെറ്റിൽ മുതൽമുടക്കിയിരുന്നു.