പരാഗ് പരീഖ് കാറപകടത്തിൽ മരണമടഞ്ഞു

Posted on: May 4, 2015

Parag-Parikh-big

മുംബൈ : പിപിഎഫ്എഎസ് മ്യൂച്വൽഫണ്ടിന്റെ സ്ഥാപകനും പ്രമുഖ നിക്ഷേപകനുമായ പരാഗ് പരീഖ് അമേരിക്കയിലെ നെബ്രാസ്‌കയിലുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. പരാഗ് പരീഖ് സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാറൻ ബഫറ്റിന്റെ ബെർക്ക്ഷയർ ഹാത്ത്‌വേയുടെ വാർഷിക നിക്ഷേപ കോൺഫറൻസിൽ പങ്കെടുക്കാൻ ഒമാഹയിലേക്ക് പോവുകയായിരുന്നു അദ്ദേഹം.