സിയാൽ ചെക്ക്ഇൻ ഏരിയ വർധിപ്പിക്കും

Posted on: November 10, 2013

Check-In_area_CIALകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ചെക്ക് ഇൻ ഏരിയായുടെ വിസ്തൃതി കൂട്ടുന്നു. തിക്കും തിരക്കും ഒഴിവാക്കി യാത്രക്കാർക്ക് സൗകര്യപ്രദമായി പോകുന്നതിനാണ് പുതിയ സംവിധാനം. 250 ചതുരശ്ര മീറ്റർ വിസ്തൃതികൂടി ചെക്ക് ഇൻഏരിയായിൽ ഉണ്ടാകും. ഇതോടെ ചെക്ക് ഇൻ ഏരിയായുടെ മൊത്തം വിസ്തൃതി 750 ചതുരശ്ര മീറ്ററാകും.

പുതിയ സൗകര്യം ഒരുക്കുന്നതിനു ടെർമിനൽ കെട്ടിടത്തിനകത്തുള്ള 12 ഷോപ്പുകൾ ഒഴിപ്പിച്ചാണു പുതിയ സ്ഥലസൗകര്യം ഒരുക്കുന്നത്. ആഭ്യന്തര ടെർമിനലിന്റെ ഡിപ്പാർച്ചർ ഭാഗത്ത് 24 ഷോപ്പുകളാണു വാടകയ്ക്കു കൊടുത്തിരുന്നത്. പുതിയ പരിഷ്‌കാരം വരുമ്പോൾ ഷോപ്പുകൾ 12 ആയി കുറയും.