എൽഐസി ഇൻഫോസിസിലെ ഓഹരിവിഹിതം ഉയർത്തി

Posted on: April 19, 2015

Infosys-Big-b

ന്യൂഡൽഹി : എൽഐസി ഇൻഫോസിസിലെ ഓഹരിവിഹിതം 4.81 ശതമാനമായി വർധിപ്പിച്ചു. 2015 ജനുവരി – മാർച്ച് ക്വാർട്ടറിൽ 300 കോടി രൂപയുടെ ഇൻഫോസിസ് ഓഹരികൾ എൽഐസി വാങ്ങിയിരുന്നു.

തുടർച്ചയായി നാലാം ക്വാർട്ടറിലും എൽഐസി ഇൻഫോസിസ് ഓഹരികൾ വാങ്ങിക്കൂട്ടി. നേരത്തെ 4.69 ശതമാനം ഓഹരികളാണ് ഇൻഫോസിസിൽ എൽഐസിക്കുണ്ടായിരുന്നത്.