ജിജി മാമ്മൻ മുദ്രാ ബാങ്ക് സിഎംഡി

Posted on: April 14, 2015

Jiji-Mammen-Mudra-Bank-big

മുംബൈ : മുദ്ര ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ജിജി മാമ്മൻ ചുമതലയേറ്റു. നബാർഡിന്റെ (നാഷണൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ്) ചീഫ് ജനറൽ മാനേജരായിരുന്നു. 1985 ൽ ഓഫീസറായി നബാർഡിൽ ചേർന്ന ജിജി മാമ്മൻ രാജസ്ഥാനിലും ആന്ധ്രപ്രദേശിലും ചീഫ് ജനറൽമാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പത്തനംതിട്ട നാരങ്ങാനം കളത്തൂർ ക്യാപ്റ്റൻ കെ.വി. മാമ്മന്റെയും നെല്ലിക്കാല ഗവൺമെന്റ് എൽപി സ്‌കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് അന്നമ്മയുടെയും മകനാണ്. മഹാരാഷ്ട്രയിലെ മഹാത്മ ഫുലെ അഗ്രികൾചർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഗോൾഡ് മെഡലോടെ ബിഎസ്‌സി അഗ്രികൾചർ ബിരുദവും ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചർ റിസേർച് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് എന്റോമോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.