മുദ്ര ബാങ്ക് ഉദ്ഘാടനം ചെയ്തു

Posted on: April 8, 2015

Mudra-Bank-Big

ന്യൂഡൽഹി : ബജറ്റിൽ പ്രഖ്യാപിച്ച മുദ്ര ബാങ്ക് (മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആൻഡ് റിഫൈനാൻസ് ഏജൻസി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചെറുകിട സംരംഭകരെ ശിശു, കിഷോർ, തരുൺ എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് വായ്പ അനുവദിക്കുന്നത്.

ശിശു വിഭാഗത്തിൽ 50,000 രൂപ വരെയും കിഷോറിൽ 50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെയും തരുൺ വിഭാഗത്തിൽ അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപവരെയുമാണ് വായ്പാ പരിധി. സിഡ്ബിയുടെ സബ്‌സിഡയറിയായ മുദ്ര ബാങ്ക് രാജ്യത്തെ 5.77 കോടി ചെറുകിട ബിസിനസ് യൂണിറ്റുകൾക്ക് കുറഞ്ഞനിരക്കിൽ വായ്പ ലഭ്യമാക്കും.