എൽ & ടിക്ക് 1,432 കോടിയുടെ പ്രതിരോധ കരാർ

Posted on: April 1, 2015

L&T-Infra

മുംബൈ : പ്രതിരോധവകുപ്പിനായി 7 ഓഫ്‌ഷോർ പട്രോൾ വെസലുകൾ നിർമ്മിക്കാനുള്ള 1,432 കോടിയുടെ കരാർ എൽ & ടി നേടി. ഹെലികോപ്ടർ ലാൻഡിംഗ് സൗകര്യത്തോടുകൂടിയ പട്രോൾ വെസലുകൾ തീരമേഖലയുടെ സംരംക്ഷണത്തിനാണ് ഉപയോഗിക്കുന്നത.്

മേക്ക് ഇൻ ഇന്ത്യ പദ്ധതിയോട് സഹകരിച്ച് എൽ & ടി യുടെ വാർഷിപ്പ് ഡിസൈൻ സെന്ററിലായിരിക്കും ഓഫ്‌ഷോർ വെസലുകളുടെ ഡിസൈനും എൻജിനീയറിംഗും തയാറാക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ വെസലുകൾ പ്രതിരോധ സേനയ്ക്ക് കൈമാറും. നേരത്തെ കോസ്റ്റ് ഗാർഡിനു വേണ്ടി 54 ഇന്റർസെപ്റ്റർ ബോട്ടുകൾ നിർമ്മിച്ചുകൈമാറിയിരുന്നു.