ബംഗലുരു- തിരുവനന്തപുരം സർവീസുമായി എയർ പെഗാസസ്

Posted on: March 26, 2015

Air-Pegasus-big

ബംഗലുരു : ലോകോസ്റ്റ് എയർലൈനായ എയർപെഗാസസ് ഏപ്രിൽ രണ്ടാംവാരം മുതൽ സർവീസ് ആരംഭിക്കും. കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ പെഗാസസിന് എയർഓപറേറ്റർ പെർമിറ്റ് നൽകിയിരുന്നു. തുടക്കത്തിൽ എട്ട് സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു.

അയർലൻഡിലെ എലിക്‌സ് ഏവിയേഷനിൽ നിന്നും ഒരു എടിആർ വിമാനം പാട്ടത്തിന് എടുത്തുകഴിഞ്ഞു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ മറ്റൊരു വിമാനം കൂടി എത്തും. മൂന്നാമത്തെ വിമാനം ഒരു മാസത്തിനുള്ളിലും ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ ബംഗലുരു – തിരുവനന്തപുരം, ബംഗലുരു – ഹുബ്ലി സർവീസുകളാണ് എയർ പെഗാസസ് ആരംഭിക്കുന്നത്. രണ്ടാംഘട്ടത്തിൽ കൊച്ചി, ചെന്നൈ, തൂത്തുക്കുടി, ബെലഗവി, രാജമുന്ദ്രി എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങും.