അപ്പോളോ മ്യൂണിച്ചിന് ഐആർഡിഎ പിഴ ചുമത്തി

Posted on: March 24, 2015

Apollo-Munich-Health-Big

ഹൈദരാബാദ് : ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അഥോറിട്ടി (ഐആർഡിഎ) അപ്പോളോ മ്യൂണിച്ച് ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് 20 ലക്ഷം രൂപ പിഴചുമത്തി. ലൈസൻസ് കാലവധി കഴിഞ്ഞിട്ടും ഏജന്റുമാരിൽ നിന്ന് പ്രീമിയം സ്വീകരിച്ചതു ഉൾപ്പടെയുള്ള വിവിധ നിയമലംഘനങ്ങൾക്കാണ് പിഴ. ട്രാവൽ ഇൻഷുറൻസ് നിയമങ്ങളുും അപ്പോളോ മ്യൂണിച്ച് ലംഘിച്ചതായി ഐആർഡിഎ കണ്ടെത്തി.

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിനും ഐആർഡിഎ 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.