എയർഏഷ്യ ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലേക്ക്

Posted on: March 23, 2015

Air-Asia-Tune-Insurance-big

ഹൈദരബാദ് : മലേഷ്യൻ വിമാനക്കമ്പനിയായ എയർഏഷ്യ ബെർഹാദ് ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച പ്രമുഖ കമ്പനികളുമായി ചർച്ചനടത്തിവരികയാണെന്ന്എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് പറഞ്ഞു.

വിദേശനിക്ഷേപ പരിധി ഉയർത്തിക്കൊണ്ടുള്ള ഇൻഷുറൻസ് ബിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർഏഷ്യയുടെ ഇൻഷുറൻസ് സ്ഥാപനമായ ട്യൂൺ ഇൻഷുറൻസ് ട്രാവൽ, പേഴ്‌സണൽ ആക്‌സിഡന്റ്, ഹെൽത്ത് ഇൻഷുറൻസ് മേഖലകളിലാണ് പ്രവർത്തിക്കുന്നത്.