എയർഇന്ത്യയുടെ വിമാന ഷെഡ്യൂളുകൾ പുതുക്കി

Posted on: November 3, 2013

Air Indiaഎയർ ഇന്ത്യ തിരുവനന്തപുരത്തു നിന്നുള്ള പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം-കൊച്ചി-ഡൽഹി സർവീസ് ദിവസവും രാവിലെ ആറിനും തിരുവനന്തപുരം-ചെന്നൈ 6.30 നും തിരുവനന്തപുരം-മുംബൈ രാവിലെ 9.15നും തിരുവനന്തപുരം-ചെന്നൈ ഉച്ച കഴിഞ്ഞ് 3.15നും പുറപ്പെടും. തിരുവനന്തപുരം ബാംഗളൂർ സർവീസ് ചൊവ്വ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 1.50 ന് പുറപ്പെടും.

തിരുവനന്തപുരം-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് തിങ്കളാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.55 നും വ്യാഴാഴ്ചകളിൽ രാവിലെ 9.30 നും തിരുവനന്തപുരം-കോഴിക്കോട് ബുധനാഴ്ചകളിൽ രാവിലെ 10 നും തിരുവനന്തപുരം-ചെന്നൈ ശനിയാഴ്ചകളിൽ രാത്രി 10 നും സർവീസ് നടത്തും.

തിരുവനന്തപുരം-മാലി എയർ ഇന്ത്യ സർവീസ് ദിവസവും രാവിലെ 9.55 നും തിരുവനന്തപുരം-ഷാർജ സർവീസ് ദിവസവും വൈകുന്നേരം 7.40 നും തിരുവനന്തപുരം-റിയാദ് സർവീസ് ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്കു 2.40 നും പുറപ്പെടും.

തിരുവനന്തപുരം-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഏഴിനും തിരുവനന്തപുരം- അബുദാബി ദിവസവും വൈകുന്നേരം 5.30 നും തിരുവനന്തപുരം-ദുബായ് സർവീസ് തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 5.55 നു പുറപ്പെടും. തിരുവനന്തപുരം-മസ്‌കറ്റ് സർവീസ് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 10.5 നു പുറപ്പെടും. തിരുവനന്തപുരം-ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10.5 നു പുറപ്പെടും.

 

TAGS: Air India |