ആലിബാബ – സ്‌നാപ്ഡീൽ ഇടപാട് മൂല്യനിർണയത്തിൽ വഴിമുട്ടി

Posted on: March 18, 2015

Alibaba-big

ന്യൂഡൽഹി : സ്‌നാപ്ഡീലിൽ മൂലധനനിക്ഷേപം നടത്താനുള്ള ചൈനീസ് ഇകൊമേഴ്‌സ് ഭീമൻ ആലിബാബയുടെ നീക്കങ്ങൾ മൂല്യനിർണയത്തിലെ ഭിന്നതകൾ മൂലം വഴിമുട്ടി. സ്‌നാപ്ഡീലിൽ 500-700 മില്യൺ ഡോളർ മൂലധന നിക്ഷേപം നടത്താനായിരുന്നു ആലിബാബയുടെ നീക്കം.

എന്നാൽ സ്‌നാപ്ഡീൽ 6-7 ബില്യൺ ഡോളർ മൂല്യം കണക്കാക്കണമെന്ന് ശഠിച്ചതോടെ ചർച്ചകൾ സ്തംഭിച്ചു. സ്‌നാപ്ഡീലിന് 4-5 ബില്യൺ ഡോളറാണ് ആലിബാബ കണക്കാക്കിയിരുന്നത്. കഴിഞ്ഞ മാസം ആലിബാബയുടെ സബ്‌സിഡറിയായ ആന്റ് ഫിനാൻഷ്യൽ സർവീസസ്, എം കൊമേഴ്‌സ് കമ്പനിയായ പേടിഎമ്മിൽ 25 ശതമാനം ഓഹരിപങ്കാളിത്തം നേടിയിരുന്നു.