മുകേഷ് അംബാനിക്ക് ഡോക്ടറേറ്റ്

Posted on: February 18, 2015

 

Mukesh-Ambani-receiving-hon

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഓണററി ഡോക്ടറേറ്റ്. മുംബൈയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി (ഐസിടി) യാണ് ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി മുകേഷിനെ ആദരിച്ചത്. ഐസിടിയിൽ നിന്നാണ് 1979-ൽ മുകേഷ് അംബാനി കെമിക്കൽ എൻജിനീയറിംഗിൽ ബിഇ ബിരുദം നേടിയത്.

ഐസിടി ഡോക്ടറേറ്റ് നൽകുന്ന നാലാമത്തെ വ്യക്തിയാണ് മുകേഷ് അംബാനി. ഭാരതരത്‌ന ഡോ. സിഎൻആർ റാവു, പ്രഫ. ജോർജ് വൈറ്റ്‌സൈഡ്‌സ്, പദ്മവിഭൂഷൺ പ്രഫ. എം. എം. ശർമ്മ എന്നിവരാണ് ഐസിടി ആദരിച്ച മറ്റു പ്രമുഖർ.