‘സഹസ്രനേത്രയോഗം’ പ്രകാശനം ചെയ്തു

Posted on: October 21, 2013

Sreedhareeyam-book-releaseപ്രശസ്ത ആയൂർവേദ നേത്രചികിത്സകനും, ശ്രീധരീയത്തിന്റെ ചീഫ് ഫിസിഷ്യനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എൻ.പി.പി നമ്പൂതിരി രചിച്ച സഹസ്രനേത്രയോഗം ആയുർവേദ ശാസ്ത്രത്തിനു സമർപ്പിച്ചു.

എറണാകുളത്തു നടന്ന ചടങ്ങിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരിൽ നിന്നും കേരള ആരോഗ്യ സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സി. രത്‌നാകരൻ പുസ്തകം ഏറ്റുവാങ്ങി് പ്രകാശനകർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ നാഗാർജുന ആയുർവേദ ഗ്രൂപ്പ് ചെയർമാൻ വി.ജി.ദേവദാസ് നമ്പൂതിരിപ്പാട്, ഡോ.എൻ.പി.പി നമ്പൂതിരി, ഹരി നമ്പൂതിരി, ഡയറക്ടർമാരായ ശ്രീജിത്ത് എൻ.പി., ഡോ. ശ്രീകാന്ത് പി. നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു.

ആയുർവ്വേദ ഔഷധ യോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സഹസ്രയോഗങ്ങൾ നിരവധി ശാസ്ത്രകാരന്മാരുടേതായും ലഭ്യമാണെങ്കിലും ആയുർവ്വേദ നേത്രചികിത്സാ യോഗങ്ങൾ മാത്രം കൂട്ടിയിണക്കി ആയുർവ്വേദ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും കൂടുതൽ ഫലപ്രദമായി ഉപകരിക്കുന്ന ഒരു ഗ്രന്ഥം ഇത് ആദ്യമാണ്. പാരമ്പര്യമായി ലഭിച്ച അറിവുകളിൽ നിന്നും നേത്രചികിത്സയിൽ ഇതുവരെയുണ്ടായ അനുഭവങ്ങളിൽ നിന്നുമാണ് ഇങ്ങനെ ഒരു ഗ്രന്ഥം തയ്യാറാക്കാൻ തനിക്ക് പ്രചോദനം ലഭിച്ചതെന്ന് ഡോ.എൻ.പി.പി നമ്പൂതിരി പറഞ്ഞു. ഈ ഗ്രന്ഥത്തിലെ യോഗങ്ങളെല്ലാം പരിശോധിച്ച് ആമുഖ സന്ദേശം നൽകിയിരിക്കുന്നത് യശഃശരീരനായ മഹാവൈദ്യൻ രാഘവൻ തിരുമുൾപ്പാടാണ്. പുസ്തകം ഡി.സി ബുക്‌സ് ആണ് പ്രസാധനം ചെയ്യുന്നത്.