പേമെന്റ് ബാങ്ക് കേരളത്തിൽ നിന്ന് നിരവധി അപേക്ഷകർ

Posted on: February 3, 2015

Bank-Inside-big

കൊച്ചി : പേമെന്റ് ബാങ്ക് ലൈസൻസിന് കേരളത്തിൽ നിന്ന് നിരവധി കമ്പനികൾ രംഗത്ത്. ഇന്നലെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി. ഇസാഫ് മൈക്രോഫിനാൻസ് (തൃശൂർ), യുഎഇ എക്‌സ്‌ചേഞ്ച് (കൊച്ചി) തുടങ്ങിയ സ്ഥാപനങ്ങളാണ് പേമെന്റ് ബാങ്ക് ലൈസൻസിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ് തുടങ്ങിയവ ചെറുകിട ബാങ്കിനുള്ള അനുമതിയും പ്രതീക്ഷിക്കുന്നുണ്ട്.

മണപ്പുറം ഫിനാൻസ് സബ്‌സിഡയറിയായ ആശീർവാദ് മൈക്രോഫിനാൻസിനെ ചെറുകിട ബാങ്ക് ആക്കി മാറ്റാനാണ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലും ഗുജറാത്തിലും സാന്നിധ്യമുള്ള ആശീർവാദിന് 150,000 ഇടപാടുകാരുണ്ട്. യുഎഇ എക്‌സ്‌ചേഞ്ചിന് 390 നേരിട്ടുള്ള ഓഫീസുകളും 6629 ഏജൻസികളുമുണ്ട്. 4.6 ദശലക്ഷം റീട്ടെയ്ൽ ഇടപാടുകളാണ് 2014 ൽ നടത്തിയത്.