എച്ച്എസ്ബിസി ഇന്ത്യയിലെ റീട്ടെയ്ൽ ബ്രോക്കിംഗ് അവസാനിപ്പിച്ചു

Posted on: October 17, 2013

HSBCബ്രിട്ടീഷ് ബാങ്കായ എച്ച്എസ്ബിസി ഇന്ത്യയിലെ റീട്ടെയ്ൽ ബ്രോക്കിംഗ്-ഡിപ്പോസിറ്ററി ബിസിനസ് അവസാനിപ്പിച്ചു. അഞ്ചു വർഷം മുമ്പ് 290 മില്യൺ ഡോളർ നിക്ഷേപത്തോടെയാണ് റീട്ടെയ്ൽ ബ്രോക്കിംഗ് ആരംഭിച്ചത്. എച്ച്എസ്ബിസി ഇൻവെസ്റ്റ് ഡയറക്ട് സെക്യൂരിറ്റീസിന് 30 ശാഖകളാണുണ്ടായിരുന്നത്. ബ്രോക്കിംഗ് ഡിവിഷൻ പൂട്ടിയതോടെ മുന്നൂറോളം പേർക്കു ജോലി നഷ്ടമായി.

2008 മേയിൽ ഐഎൽ & എഫ്എസ് ഇൻവെസ്റ്റ്‌സ്മാർട്ടിന്റെ 73.21 ശതമാനം ഓഹരികൾ ഏറ്റെടുത്തുകൊണ്ടാണ് എച്ച്‌സ്ബിസി ഇൻവെസ്റ്റ് ഡയറക്ട് ആരംഭിച്ചത്. പിന്നീട് ഓപ്പൺ ഓഫറിലൂടെ ഓഹരിമൂലധനം 93 ശതമാനമായി ഉയർത്തി.