ധനുഷ് 7അപ് ബ്രാൻഡ് അംബാസഡർ

Posted on: January 29, 2015

Dhanush-7-up-Big കൊച്ചി : പെപ്‌സികോയുടെ 7 അപ്-ന്റെ ബ്രാൻഡ് അംബാസഡർ ആയി പ്രശസ്ത ചലചിത്ര നടൻ ധനുഷ് നിയമിതനായി. 7അപ് ഇന്ത്യയിലെത്തിയതിന്റെ 25-ാം വാർഷികം കൂടിയാണ് 2015. നാരങ്ങാ രുചിയോടുകൂടിയ 7അപ് 1990 ലാണ് ഇന്ത്യയിലെത്തിയത്.

7അപ് ന് തികച്ചും അനുയോജ്യനായ ബ്രാൻഡ് അംബാസഡർ ആണ് ധനുഷ് എന്ന് പെപ്‌സികോ ഇന്ത്യ സീനിയർ ഡയറക്ടർ രുചിര ജയ്റ്റ്‌ലി പറഞ്ഞു. 7അപ്-ന്റെ യഥാർത്ഥ ഉപഭോക്താക്കളെയാണ് ധനുഷ് പ്രതിനിധാനം ചെയ്യുന്നത്. ജനങ്ങളുമായി കൂടുതൽ അടുക്കാൻ പെപ്‌സിക്കോ ബ്രാൻഡ് അംബാസഡർ സ്ഥാനം സഹായകമാകുമെന്ന് ധനുഷ് പറഞ്ഞു.