മണപ്പുറം ഫിനാൻസിന് ഗോൾഡൻ പീക്കോക്ക് അവാർഡ്

Posted on: January 29, 2015

Manappuram-Golden-Peacock-2

കൊച്ചി : മണപ്പുറം ഫിനാൻസിന്റെ 2014ലെ കോർപറേറ്റ് സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഗോൾഡൻ പീക്കോക്ക് അവാർഡ്‌സിൽ പ്രത്യേക ആദരം. മുംബൈയിൽ നടന്ന ഒൻപതാമത് അന്താരാഷ്ട്ര സാമൂഹ്യപ്രതിബദ്ധതാ കോൺഫറൻസിൽ ബ്രിട്ടീഷ് ഊർജ മന്ത്രി ബറോണസ് വർമയിൽ നിന്നു മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാർ അവാർഡ് ഏറ്റുവാങ്ങി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് അർജിത് പസായത് ആയിരുന്നു ജൂറി ചെയർമാൻ.

തങ്ങളുടെ സിഎസ്ആർ പരിപാടികൾക്കു ലഭിച്ച അംഗീകാരമാണ് അവാർഡെന്ന് മണപ്പുറം ഫിനാൻസ് സിഇഒ വി. പി. നന്ദകുമാർ പറഞ്ഞു. വിപണിയുടെ വളർച്ചയ്ക്കപ്പുറം സമൂഹത്തിലും വളർച്ചയുണ്ടാക്കാൻ കമ്പനി പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1991 മുതൽ എല്ലാ വർഷവും പരിശീലനം, ഗുണനിലവാരം, പുതിയ മാറ്റങ്ങൾ, ഗവേണൻസ്, പരിസ്ഥിതിപരിപാലനം, സാമൂഹ്യപ്രതിബദ്ധത എന്നീ മേഖലകളിൽ നൽകി വരുന്ന ഗോൾഡൻ പീക്കോക്ക് അവാർഡ് കമ്പനികൾക്ക് ലഭിക്കുന്ന മികച്ച അംഗീകാരമാണ്. പ്രസന്റേഷനുകൾക്കും സൈറ്റ് വിസിറ്റുകൾക്കും ശേഷം വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണു വിജയികളെ കണ്ടെത്തുന്നത്.