യുഎഇയിൽ മൂന്നു ദിവസത്തെ ദു:ഖാചരണം

Posted on: January 23, 2015

Shaikh-Khalifa-bin-Zayed-Al

അബുദാബി : സൗദി അറേബ്യയിലെ അബ്ദുള്ള രാജാവിന്റെ വേർപാടിൽ അനുശോചിച്ച് യുഎഇയിൽ മൂന്നു ദിവസത്തെ ദു:ഖാചരണം നടത്താൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ദു:ഖാചരണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഓഫീസുകളിലും ലോകമെമ്പാടുമുള്ള നയന്ത്രകാര്യാലയങ്ങളിലും യുഇഎ ദേശീപതാക പകുതി താഴ്ത്തിക്കെട്ടും.

അരബ് ലോകത്തെ സമുന്നതനായ നേതാവായിരുന്നു അബ്ദുള്ള രാജാവ് എന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അറബ് ജനതയ്ക്ക് അബ്ദുള്ള രാജാവ് നൽകിയ സേവനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം അനുസ്മരിച്ചു. സൗദി അറേബ്യയുടെയും സൗദി രാജകുടുംബത്തിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നതായി യുഎഇ പ്രസിഡന്റ് പറഞ്ഞു.