സ്‌പൈസ്‌ജെറ്റ് കുടിശികതീർക്കണമെന്ന് മിയാൽ

Posted on: January 21, 2015

SpiceJet-aircraft-Big

സ്‌പൈസ്‌ജെറ്റ് ഫെബ്രുവരി ഒന്നിന് മുമ്പ് കുടിശിക തീർക്കണമെന്ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (മിയാൽ) ആവശ്യപ്പെട്ടു. അല്ലെങ്കിൽ മുംബൈയിൽ നിന്നുള്ള സർവീസുകൾ അവസാനിപ്പിക്കാനാണ് മിയാലിന്റെ മുന്നറിയിപ്പ്.

പാർക്കിംഗ്, ലാൻഡിംഗ് ഫീസ് ഇനത്തിലെ അഞ്ച് കോടി രൂപയും 15 കോടി രൂപയുടെ ബാങ്ക് ഗ്യാരൻഡിയും ഉൾപ്പെട 20 കോടി രൂപയാണ് സ്‌പൈസ്‌ജെറ്റ് നൽകാനുള്ളത്. ഇതിൽ രണ്ട് കോടി രൂപ ഉടനെ അടയ്ക്കണമെന്നാണ് മിയാൽ നിർദേശിച്ചിട്ടുള്ളത്.