റിലയൻസ് റീട്ടെയ്‌ലിന് 4,686 കോടി വിറ്റുവരവ്

Posted on: January 17, 2015

Reliance-Retail-mukesh-amba

റിലയൻസ് റീട്ടെയ്‌ലിന് ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ വില്പനയിൽ 19 ശതമാനം വളർച്ച. വിറ്റുവരവ് മുൻവർഷം ഇതേകാലയളവിലെ 3,941 കോടിയിൽ നിന്ന് 4,686 കോടി രൂപയായി വർധിച്ചു.

2014-15 ലെ ഒൻപത് മാസക്കാലത്ത് വിറ്റുവരവ് 10,903 കോടിയിൽ നിന്ന് 17.9 ശതമാനം വർധിച്ച് 12,852 കോടി രൂപയായി. മൊത്തലാഭം 227 കോടി രൂപ. റിലയൻസ് ട്രെൻഡ്‌സിന്റെ സാന്നിധ്യം നൂറിൽ അധികം നഗരങ്ങളിലായി.