മുത്തൂറ്റ് എ ടി എമ്മിന്റെ വെബ്‌സൈറ്റ് ആരംഭിച്ചു

Posted on: January 5, 2015

 

Muthootatm.com-bigമുത്തൂറ്റ് എ ടി എമ്മിന്റെ വെബ്‌സൈറ്റ് പ്രവർത്തനമാരംഭിച്ചു. മുത്തൂറ്റ് ഫിനാൻസിനു കീഴിലെ വൈറ്റ്‌ലേബൽ എ ടി എം ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന മുത്തൂറ്റ്എടിഎം ഡോട്ട്‌കോമിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

പുതുതായി എ ടി എം തുടങ്ങാൻ അനുയോജ്യമായ സ്ഥലങ്ങൾ കമ്പനിയുടെ ശ്രദ്ധയിൽപ്പടുത്താനും എ ടി എമ്മിനു സ്ഥലസൗകര്യം ഓഫർ ചെയ്യുന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്യാനും വെബ്‌സൈറ്റ് അവസരമൊരുക്കുന്നു. രാജ്യത്ത് 9000 എ ടി എമ്മുകൾ തുടങ്ങാനുള്ള അനുമതിയാണ് ആർ ബി ഐ മുത്തൂറ്റിന് നൽകിയിട്ടുള്ളത്. മുത്തൂറ്റ് എ ടി എമ്മിലെ ഇടപാടുകളിലൂടെ ബോണസ് പോയിന്റുകൾ നൽകുന്ന ‘മുത്തൂറ്റ് റിവാർഡ്‌സ്’ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ സൗകര്യമുണ്ട്.

ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരമാവധി സ്ഥലങ്ങളിൽ എ ടി എം സൗകര്യം ലഭ്യമാക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് എം ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഇതിനായുള്ള നിർദ്ദേശങ്ങൾ വെബ്‌സൈറ്റ്, ഹെൽപ്പ്‌ലൈൻ ഫോൺ, ഇ-മെയിൽ എന്നിവയിലൂടെ കമ്പനി സ്വീകരിക്കും. രാജ്യത്ത് ഇപ്പോഴുള്ള 1.82 ലക്ഷം എ റ്റി എമ്മുകൾ അപര്യാപ്തമാണ്. ഒരു ലക്ഷം പേർക്ക് 11 എ ടി എമ്മുകളേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.