എയർഇന്ത്യ എംആർഒ ബിസിനസിന് ഡിജിസിഎ അനുമതി

Posted on: January 5, 2015

Airindia-MRO-big

എയർഇന്ത്യയുടെ മെയിന്റനൻസ്, റിപ്പയർ, ഓവർഹാൾ (എംആർഒ) ബിസിനസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി. ഇതിനായി എയർഇന്ത്യ എൻജനീയറിംഗ് സർവീസസ് എന്ന സബ്‌സിഡയറി രൂപീകരിച്ചിട്ടുണ്ട്. എയർഇന്ത്യ വിമാനങ്ങൾക്ക് പുറമെ എയർഫോഴ്‌സ്, നേവി എന്നിവയ്ക്കും എംആർഒ പ്രയോജനപ്പെടുത്താനാണ് നീക്കം.

എംആർഒ ബിസിനസിൽ നിന്ന് 2015-16 ൽ 750 കോടി രൂപയുടെ വരുമാനമാണ് എയർഇന്ത്യ ലക്ഷ്യമിടുന്നത്. നാഗ്പ്പൂരിലെ എംആർഒ മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. വിദേശത്തേക്കാൾ 30-40 ശതമാനം കുറഞ്ഞ നിരക്കിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ഇവിടെ നടത്താനാകും.