എയർഏഷ്യ വിമാനം തെരച്ചിൽ നിർത്തി

Posted on: December 28, 2014

Air-Asia-Rescue-indonesia-B

മോശം കാലാവസ്ഥയെ തുടർന്ന് എയർ ഏഷ്യ വിമാനത്തിനായുള്ള തെരച്ചിൽ ഇന്തോനേഷ്യ അവസാനിപ്പിച്ചു. തെരച്ചിൽ നാളെ പുനരാരംഭിക്കുമെന്ന് ഇന്തോനേഷ്യൻ ഗതാഗതമന്ത്രാലയം അറിയിച്ചു.

സിംഗപ്പൂർ ഗവൺമെന്റ് നാളെ രണ്ടു വിമാനങ്ങളും ഏതാനും കപ്പലുകളും തെരച്ചിലിന് അയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിംഗപ്പൂരിന്റെ സഹായവാഗ്ദാനത്തിന് ഉച്ചകഴിഞ്ഞ് 2.30 ടെയാണ് ഇന്തോനേഷ്യൻ ഗവൺമെന്റ് അനുകൂലമായ പ്രതികരിച്ചത്. മറുപടി ലഭിച്ച ഉടനെ സിംഗപ്പൂർ വ്യോമസേന ഒരു സി-130 വിമാനം തെരച്ചിലിന് അയ്ക്കുകയും ചെയ്തു.

തെരച്ചിലിന് നേതൃത്വം നൽകാൻ എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് സുരബായ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. യാത്രക്കാരുടെ ബന്ധുക്കളും ഉറ്റവരും സുരബായ, സിംഗപ്പൂർ വിമാനത്താവളങ്ങളിൽ ശുഭവാർത്തയ്ക്കായി കാത്തിരിപ്പ് തുടരുകയാണ്.