എയർ ഏഷ്യ വിമാനത്തിനായി തെരച്ചിൽ തുടങ്ങി

Posted on: December 28, 2014

Indonesia-AirAsia-A320-Big

സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനം കാണാതായ വിവരം എയർഏഷ്യ സ്ഥിരീകരിച്ചു. വിമാനത്തിനുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി എയർ ഏഷ്യ വക്താവ് പറഞ്ഞു. സിംഗപ്പൂർ വ്യോമസേനയും സിംഗപ്പൂർ എയർലൈൻസും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

മലേഷ്യ എയർലൈൻസ് വിമാനം കാണാതായതിന്റെ ഞെട്ടലിൽ നിന്നും മുക്തമാകും മുമ്പേയാണ് രണ്ടാമതൊരു മലേഷ്യൻ യാത്രാവിമാനം കാണാതായത്.