അസിം പ്രേംജി ഫ്യൂച്ചർ റീട്ടെയ്‌ലിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: December 26, 2014

AzimPremji-B

വിപ്രോ ചെയർമാൻ അസിം പ്രേംജി കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയ്‌ലിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ 1,600 കോടിയുടെ അവകാശ ഓഹരി ഇഷ്യുവിൽ അസിം പ്രേംജി 175 കോടി രൂപ നിക്ഷേപിക്കും. ജനുവരി 15 മുതൽ 29 വരെയാണ് അവകാശ ഇഷ്യു. ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ഫാഷൻസിൽ അസിം പ്രേംജി നേരത്തെ 125 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.

സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 6,000 കോടി രൂപയുടെ കടബാധ്യതകൾ ഫ്യൂച്ചർ റീട്ടെയ്‌ലിനുണ്ട്.