യംഗ് സിംഗിംങ്ങ് സ്റ്റാഴ്‌സ് ശ്രദ്ധ ശ്രേയയും ശിവം അഹൂജയും ജേതാക്കൾ

Posted on: December 22, 2014

Maxlife-young-singing-stars

മാക്‌സ് ലൈഫും യൂണിവേഴ്‌സൽ മ്യൂസിക് ഇന്ത്യയും സംയുക്തമായി നടത്തിയ ഐ-ജിനിയസ് യംഗ് സിംഗിംങ്ങ് സ്റ്റാഴ്‌സ് ഗ്രാൻഡ് ഫിനാലെയിൽ സീനിയർ വിഭാഗത്തിൽ ശ്രദ്ധ ശ്രേയയും ജൂണിയർ വിഭാഗത്തിൽ ശിവം അഹൂജയും ജേതാക്കളായി.

ജേതാക്കൾക്ക് സമ്മാനങ്ങൾക്കു പുറമേ യൂണിവേഴ്‌സൽ മ്യൂസിക് ഗ്രൂപ്പിന്റെ ഒരു പൂർണ ആൽബം ചെയ്യാനുളള കരാറും ലഭിച്ചു. മറ്റു ഫൈനലിസ്റ്റുകൾക്ക് ആൽബത്തിൽ പാടാനുളള അവസരവും ലഭിക്കും.

യുവഗായകരെ കണ്ടെത്താനുളള ദേശീയ തലമത്സരമായിരുന്നു ഐ-ജീനിയസ് യംഗ് സിംഗിങ്ങ് സ്റ്റാഴ്‌സ്. 8 -നും 15-നും പ്രായ പരിധിയിൽപ്പെട്ടവരായിരുന്നു മത്സരാർത്ഥികൾ. 2010 – ൽ പരിപാടി ആരംഭിച്ചപ്പോൾ മുതൽ 20 ലക്ഷത്തോളം കുട്ടികൾ ഈ പരിപാടിയിൽ പങ്കാളികളായിട്ടുണ്ടെന്ന് മാക്‌സ് ലൈഫ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് സൂദ് പറഞ്ഞു.

ഇത്തവണത്തെ മത്സരത്തിൽ 1.26 ലക്ഷം കുട്ടികളാണ് പങ്കെടുത്തത്. ഇതിൽ 9000 പേർ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുളളവരായിരുന്നുവെന്ന് മാക്‌സ് ലൈഫ് ഡയറക്ടർ അനീഷ് മോട്‌വാനി പറഞ്ഞു. ഇന്ത്യൻ സംഗീത ലോകത്തെ പ്രതിഭകളായ സലീം മർച്ചന്റും ശ്രദ്ധ ശർമയും ആയിരുന്ന ബ്രാൻഡ് അംബാസഡർമാരും ജൂറിയും.