പണം കണ്ടെത്താൻ സ്‌പൈസ്‌ജെറ്റിന് 10 ദിവസം കൂടി

Posted on: December 16, 2014

SpiceJet-aircraft-Big

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ സ്‌പൈസ്‌ജെറ്റിന് 10 ദിവസം കൂടി അനുവദിച്ചു. ജീവനക്കാരുടെ ശമ്പളം ഉൾപ്പടെയുള്ള കുടിശിക ഡിസംബർ 15 ന് മുമ്പ് തീർക്കണമെന്നാണ് ഡിജിസിഎ അന്ത്യശാസനം നൽകിയിരുന്നത്.

അടിയന്തരമായി 1,400 കോടി രൂപയും ദീർഘകാലാടിസ്ഥാനത്തിൽ 2,000 കോടി രൂപയുമാണ് സ്‌പൈസ്‌ജെറ്റ് കണ്ടെത്തേണ്ടത്. സ്‌പൈസ്‌ജെറ്റ് സിഒഒ സഞ്ജീവ് കപൂർ, സൺ ഗ്രൂപ്പ് സിഎഫ്ഒ എസ്. എൽ. നാരായണൻ എന്നിവർ ഇന്നലെ വ്യോമയാനമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS: Spicejet |