സ്‌പൈസ്‌ജെറ്റ് ഇൻഫ്‌ളൈറ്റ് മീൽസ് നിർത്തി

Posted on: December 15, 2014

SpiceJet-Inflight-Meals-Big

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സ്‌പൈസ്‌ജെറ്റ് വിമാനയാത്രയ്ക്കിടെയുള്ള ഭക്ഷ്യ-പാനീയ വിതരണം നിർത്തി. മുൻകൂർ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുമെന്നും കാബിൻ ക്രൂവിനെ അറിയിച്ചിട്ടുണ്ട്.

താജ്‌സാറ്റ്‌സ്, കഫേ കോഫി ഡേ എന്നിവരാണ് ഇൻഫളൈറ്റ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. ജീവനക്കാരുടെ ശമ്പളവും മറ്റു കുടിശികകളും തീർക്കാൻ ഡിജിസിഎ നൽകിയിരുന്ന സമയപരിധി ഇന്ന് അവസാനിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്.