ജർമ്മനിയിലെ ആമസോൺ വിതരണകേന്ദ്രങ്ങളിൽ പണിമുടക്ക്

Posted on: December 15, 2014

Amazon-Germany-Strike-Big

ജർമ്മനിയിലെ അഞ്ച് ആമസോൺ വിതരണ കേന്ദ്രങ്ങളിൽ ജീവനക്കാർ പണിമുടക്കി. വേതനസംബന്ധമായ തർക്കമാണ് മൂന്നു ദിവസത്തെ പണിമുടക്കിന് കാരണം.

ബാഡ്‌ഹെഴ്‌സ്‌ഫെൽഡ്, ലെപ്‌സിഗ്, ഗ്രാബെൻ, റെയിൻബെർഗ്, വെർണി എന്നിവിടങ്ങളിലാണ് ഇന്നു രാവിലെ മുതൽ പണിമുടക്ക് നടക്കുന്നത്. 9,000 ൽപ്പരം ജീവനക്കാരാണ് ആമസോണിന് ജർമ്മനിയിലുള്ളത്.