മുത്തൂറ്റ് ഫിൻകോർപ് മണിരത്‌നം കെ. ആർ. ജെൻസന് ഒന്നാം സമ്മാനം

Posted on: December 9, 2014

Muthoot-Fincorp-manirathnam

മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് ഓണത്തോടനുബന്ധിച്ച് നടത്തിയ മണിരത്‌നം ഗോൾഡ് ലോൺ ഓഫർ കോൺടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. മണിരത്‌നം എന്ന ഫഹദ് ഫാസിൽ ചിത്രവുമായി സഹകരിച്ചാണ് ഓഗസ്റ്റ് 25 മുതൽ നവംബർ അഞ്ചു വരെ കേരളത്തിലെ മുത്തൂറ്റ് ഫിൻകോർപ് ശാഖകളിലൂടെ പദ്ധതി നടപ്പാക്കിയത്.

കൊച്ചിയിൽ നിന്നുളള കെ. ആർ. ജെൻസൻ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയ്ക്ക്് അർഹനായി. പത്തനംതിട്ട ജില്ലയിൽ നിന്നുളള ജോമോൾ രാജു രണ്ടാം സമ്മാനമായ 50,000 രൂപയും തിരുവനന്തപുരത്തു നിന്നുളള റോബിൻ സാബു മൂന്നാം സമ്മാനമായ 25,000 രൂപയും നേടി. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീം അംഗങ്ങൾ വിജയികൾക്കു സമ്മാനങ്ങൾ നൽകി. 500 പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു.

കേരളത്തിലുടനീളമുളള 2.4 ലക്ഷം ഉപഭോക്താക്കൾ മത്സരത്തിൽ പങ്കെടുത്തുവെന്നും ബ്രാൻഡിന്റെ തുടർന്നുളള പ്രവർത്തനങ്ങൾക്ക് മണിരത്‌നം ഓഫർ മികച്ച പ്രചോദനമാണെന്നും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മൂത്തൂറ്റ് പറഞ്ഞു.