സ്റ്റെർലിംഗ് ഹോളിഡേസും സ്വച്ഛ ഭാരതിൽ പങ്കാളികളായി

Posted on: December 8, 2014

Streling-holidays-Swach-bha

സ്റ്റെർലിംഗ് ഹോളിഡേസ് സ്വച്ഛ ഭാരത് അഭിയാന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൊടൈക്കനാലിലെ പില്ലർ റോക്‌സ്, പുരിയിലെ ലോക്‌നാഥ് ക്ഷേത്രവും പരിസരവും സ്റ്റെർലിംഗ് ജീവനക്കാരും റിസോർട്ടിലെ താമസക്കാരും ചേർന്ന് ശുചീകരിച്ചു.

കമ്പനിയുടെ കോർപറേറ്റ് ഓഫീസ് സ്ഥിതിചെയ്യുന്ന ചെന്നൈ നെഹ്‌റു നഗറിലെ റോഡുകളും ശുചീകരിച്ചു. സ്റ്റെർലിംഗ് ഹോളിഡേസിന്റെ 21 റിസോർട്ടുകളിലും സെയിൽസ് ഓഫീസുകളിലും ഹെഡ് ഓഫീസുകളിലും നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വിദേശികൾ ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.

സ്വച്ഛ ഭാരത് ഒരു തുടർപരിപാടിയായി നടത്തുമെന്ന് സ്റ്റെർലിങ്ങ് മാനേജിങ്ങ് ഡയറക്ടർ രമേശ് രാമനാഥൻ പറഞ്ഞു. വൃത്തിയും ഭംഗിയുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കുമാത്രമേ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.