ഡൽഹി – മുംബൈ റൂട്ടിൽ വിസ്താര ട്രയൽ ഫ്‌ളൈറ്റ്

Posted on: December 5, 2014

Vistara-plane-big

വിസ്താര ഡൽഹി – മുംബൈ റൂട്ടിൽ ഇന്നലെ ട്രയൽ ഫ്‌ളൈറ്റ് നടത്തി. അടുത്തയാഴ്ച ഡിജിസിഎയുടെ ഓപറേറ്റിംഗ് പെർമിറ്റ് ലഭിച്ചാൽ ജനുവരിയിൽ വിസ്താര റെഗുലർ സർവീസ് തുടങ്ങിയേക്കും. ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താരക്ക് രണ്ട് എയർബസ് എ320 വിമാനങ്ങളാണുള്ളത്.

ആദ്യഘട്ടത്തിൽ ഡൽഹി കേന്ദ്രമാക്കി മുംബൈ, ബംഗലുരു, ഹൈദരാബാദ്, ഗോവ, ചണ്ഡിഗഡ്, ശ്രീനഗർ, ജമ്മു, പാറ്റ്‌ന എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.