ഇൻഫോസിസിനു ടൊയോട്ട യൂറോപ്പിന്റെ കരാർ

Posted on: October 3, 2013

infosys-officeയൂറോപ്പിലെമ്പാടുമുള്ള ടൊയോട്ടയുടെ സപ്ലൈചെയിൻ, മാനുഫാക്ചറിംഗ്, ആഫ്റ്റർ സെയിൽസ് സംവിധാനങ്ങൾക്കുള്ള ടെക്‌നോളജി ആപ്ലിക്കേഷനുകൾ നൽകാൻ ഇൻഫോസിസിനു കരാർ. 150 ലേറെ ആപ്ലിക്കേഷനുകളാണ് നാലുവർഷ കരാറിന്റെ ഭാഗമായി ഇൻഫോസിസ് വികസിപ്പിച്ചു നൽകേണ്ടത്. ടൊയോട്ട മോട്ടോർ യൂറോപ്പുമായുള്ള കരാറിന്റെ മൂല്യം ഇൻഫോസിസ് വെളിപ്പെടുത്തിയിട്ടില്ല.

ഇൻഫോസിസിന്റെ വരുമാനത്തിന്റെ 24 ശതമാനം യൂറോപ്പിൽ നിന്നാണ്. മാനുഫാക്ചറിംഗ് വിഭാഗമാണ് ഇൻഫോസിസിന്റെ ഏറ്റവും വലിയ മൂന്നാമത്തെ വെർട്ടിക്കൽ. മൊത്തവരുമാനത്തിന്റെ 22 ശതമാനവും മാനുഫാക്ചറിംഗ് വിഭാഗത്തിന്റെ സംഭാവനയാണ്.