പറക്കൽ അനുമതി : വിസ്താര സർവീസ് വൈകുന്നു

Posted on: November 23, 2014

Vistara-Airlines-in-Ground-

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പറക്കൽ അനുമതി ലഭിക്കാത്തതിനാൽ, ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് സർവീസ് വൈകുന്നു.

ഏപ്രിലിലാണ് എയർ ഓപറേറ്റർ പെർമിറ്റിന് ഡിജിസിഎ യ്ക്ക് അപേക്ഷ നൽകിയത്. അനുമതി കിട്ടിയാൽ സെപ്റ്റംബറിൽ സർവീസ് തുടങ്ങാനായിരുന്നു പദ്ധതി. ലീസിനെടുത്ത രണ്ടു വിമാനങ്ങൾ ന്യൂഡൽഹി എയർപോർട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.