സ്വച്ഛ് ഭാരത് അഭിയാനിൽ ബജാജ് അലയൻസ് ലൈഫ്

Posted on: November 16, 2014

Bajaj-Allianz-Life-small

സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ നടത്തിപ്പിൽ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് പങ്കാളിയായി. ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസിന്റെ 2500 ജീവനക്കാരും കൺസൾട്ടന്റുമാരും ഇതിനോടു സഹകരിക്കുന്നുണ്ട്. രാജ്യവ്യാപകമായി കമ്പനിയുടെ ശാഖാ പരിസരങ്ങളിൽ ഇവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

നിരവധി പാർപ്പിട മേഖലകളും ചന്തകളും വെടിപ്പാക്കി. ലൈഫ് ഇൻഷുറൻസുമായി സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിക്കുള്ള ബന്ധം സുപ്രധാനമാണെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എം ഡിയും സി ഇ ഒ യുമായ അനുജ് അഗർവാൾ ചൂണ്ടിക്കാട്ടി.