കെഎസ്‌ഐഡിസി ബിസിനസ് ഇൻകുബേഷൻ സെന്റർ തുറന്നു

Posted on: November 14, 2014

KSIDC-business-incubation-c

കെഎസ്‌ഐഡിസിയുടെ ആദ്യ ബിസിനസ് ഇൻകുബേഷൻ സെന്ററിന് കൊച്ചിയിൽ തുടക്കമായി. കാക്കനാട് കിൻഫ്ര പാർക്കിലെ ബിസിനസ് ഇൻകുബേഷൻ സെന്റർ വ്യവസായ-ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ബെന്നി ബഹന്നാൻ എംഎൽഎ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറുമായ സത്യജിത് രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കിൻഫ്ര പാർക്കിലെ ജിയോൺ എയർ ബിൽഡിംഗിൽ 5,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ബിസിനസ് ഇൻകുബേഷൻ സെന്റർ ഒരുക്കിയിട്ടുള്ളത്. 120 സീറ്റുകൾ ഇൻകുബേറ്റ്‌സിനായി ഇവിടെ തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ എട്ട് സ്റ്റാർട്ടപ്പുകൾ പ്രവർത്തനം തുടങ്ങും.