ഒക്ടോബറിൽ 1.55 ലക്ഷം കോടിയുടെ മ്യൂച്വൽഫണ്ട് നിക്ഷേപം

Posted on: November 11, 2014

Mutual-funds-big

ഒക്ടോബറിൽ ഇന്ത്യൻ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത് 1.55 ലക്ഷം കോടി രൂപ. സെപ്റ്റംബറിൽ 30,517 കോടിയായിരുന്നു നിക്ഷേപം. ഓഗസ്റ്റിൽ ഒരു ലക്ഷം കോടിയും ജൂലൈയിൽ 1.13 ലക്ഷം കോടിയും മ്യൂച്വൽഫണ്ട് പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടു. ജൂണിൽ 59,726 കോടി രൂപയായിരുന്നു നിക്ഷേപം.

2013-14 ൽ ആകെ 53,783 കോടി രൂപ സമാഹരിച്ചപ്പോൾ നടപ്പുവർഷം ആദ്യത്തെ ആറുമാസക്കാലത്ത് 4.5 ലക്ഷം കോടിയിലേറെ നിക്ഷേപിക്കപ്പെട്ടു. ഇക്വിറ്റി വിഭാഗത്തിലെ 339 ഉൾപ്പടെ 1800 ലേറെ മ്യൂച്വൽഫണ്ട് പദ്ധതികളാണ് നിലവിലുള്ളത്.