ബെർജർ പെയിന്റ്‌സ് ഓഹരി വിഭജിച്ചു

Posted on: November 5, 2014

Berger-Paints-Logo-big

ബെർജർ പെയിന്റസ് ഓഹരി വിഭജിച്ചു. രണ്ടു രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപയുടേതായാണ് വിഭജനം.

ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ ബെർജർ 59.42 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിൽ 55.53 കോടിയായിരുന്നു അറ്റാദായം.

രണ്ടാം ക്വാർട്ടറിൽ ആന്ധ്രപ്രദേശിലെ അനന്തപ്പൂർ ജില്ലയിൽ 80,000 ടൺ ശേഷിയുള്ള പെയിന്റ് ഫാക്ടറി വാണിജ്യോത്പാദനം ആരംഭിച്ചു.