ടാറ്റാ ക്രുസിബിൾ ക്വിസ് അരുൺ തോമസ് – നിതിൻ സുരേഷ് വിജയികൾ

Posted on: November 1, 2014

Tata-crucible-corporate-big

കൊച്ചിയിൽ സംഘടിപ്പിച്ച ടാറ്റാ ക്രുസിബിൾ ക്വിസ് 2014 മേഖലാതല മത്സരത്തിൽ അരുൺ തോമസ്, നിതിൻ സുരേഷ് (മലയാള മനോരമ) സഖ്യം വിജയിച്ചു. ഡിഫൻസ് അക്കൗണ്ട് സ് ഡിപ്പാർട്ട്‌മെന്റ് ടീമിന്റെ ഷിബിൻ ആസാദ്, അനിൽ കുമാർ സഖ്യമാണ് റണ്ണേഴ്‌സ് അപ്പ്. മലയാള മനോരമ ടീം ബംഗലുരുവിൽ നടക്കുന്ന സോണൽ ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പിന് 50,000 രൂപയും കാഷ് അവാർഡ് ടാറ്റാ കൺസൾട്ടൻസി സർവീസസ് വൈസ് പ്രസിഡന്റ് സുധിർ വാര്യർ സമ്മാനിച്ചു.

വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 48 ടീമുകളാണ് കൊച്ചിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. അനിൽ രാഘവൻ, നന്ദകുമാർ (ഫാക്ട്), ശ്യം, അരുൺ എംഎസ് (ഏരീസ് ഗ്രൂപ്പ്), രാജൻ സിഎൻ, അരുൺ എഎസ് (ക്രാഫ്റ്റ് ലാബ്‌സ് ടെക്‌നോളജീസ്), ജയ്‌മോഹൻ, രശ്മി ആന്റണി (വോഡാഫോൺ) എന്നിവരാണ് പ്രാഥമിക റൗണ്ട് പിന്നിട്ട് അവസാന ആറുപേരുടെ റൗണ്ടിൽ എത്തിയ ടീമുകൾ.

രാജ്യത്ത് 25 കേന്ദ്രങ്ങളിലാണ് പ്രാഥമിക റൗണ്ട് ക്രുസിബിൾ കോർപറേറ്റ് ക്വിസ് നടന്നത്. ഏഴുലക്ഷം രൂപയും ട്രോഫിയുമാണ് ദേശീയതല വിജയികൾക്ക് സമ്മാനം.