ഫിനാക്കിളിന് പുതിയ പതിപ്പ്

Posted on: September 18, 2013

infosys-officeബാങ്കിംഗ് സോഫ്റ്റ്‌വേറായ ഫിനാക്കിളിന്റെ പുതിയ പതിപ്പ് 11E ഇൻഫോസിസ് പുറത്തിറക്കി. ബാങ്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ നവീകരിക്കാൻ ഫിനാക്കിളിന്റെ പുതിയപതിപ്പ് ഉപകരിക്കുമെന്ന് ഫിനാക്കിൾ ഗ്ലോബൽ ഹെഡ് എം. ഹരഗോപാൽ പറഞ്ഞു.

ഇപ്പോൾ 81 രാജ്യങ്ങളിലെ 168 ബാങ്കുകളിൽ ഫിനാക്കിൾ ഉപയോഗിക്കുന്നുണ്ട്. ആഗോളബാങ്ക് ഇടപാടുകാരുടെ 14 ശതമാനത്തിനു ഫിനാക്കിളിന്റെ സേവനം ലഭ്യമാണ്.ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ ഇൻഫോസിസിന്റെ വരുമാനത്തിൽ 27 ശതമാനം (11,267 കോടി) ബാങ്കിംഗ് മേഖലയിൽ നിന്നാണ്.

TAGS: Finacle | Infosys |