സ്‌പൈസ് ജെറ്റ് 28 ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു.

Posted on: April 24, 2019

മുബൈ : സ്‌പൈസ് ജെറ്റ് 28 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ചൊവ്വാഴ്ചയാണ് സ്‌പൈസ് ജെറ്റ് ഇക്കാര്യം പുറത്തുവിട്ടത്. മുബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുബൈയില്‍ നിന്നും  ജയ്പൂര്‍, അമൃത്സര്‍, മാംഗ്‌ളൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ച് മുംബൈയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും.

എല്ലാദിവസവും സര്‍വീസുണ്ടാകും. കൂടാതെ മുംബൈയില്‍ നിന്ന് കൊല്‍ക്കത്ത, ഹൈദരാബാദ്, പട്‌ന എന്നീ നഗരങ്ങളിലേക്കും അവിടെ നിന്ന് മുംബൈയിലേക്കുമുള്ള സര്‍വീസുള്‍ വര്‍ധിപ്പിക്കും.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കും ബംഗളൂരുവിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങും. ഡല്‍ഹി-മുംബൈ-ഡല്‍ഹി കൂടുതല്‍ സര്‍വീസുകളും ആരംഭിക്കും. പതിനാല് വിമാനങ്ങള്‍ മുംബൈയിലേക്കും എട്ടു വിമാനങ്ങള്‍ ഡല്‍ഹിയെയും കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തും. ഏപ്രില്‍ 26 മുതല്‍ പുതിയ ആഭ്യന്തര സര്‍വീസുകള്‍ക്ക് തുടക്കമാവും.

TAGS: Spice Jet |