യന്ത്രത്തകരാറ് : എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി

Posted on: April 24, 2019

തിരുവനന്തപുരം : യന്ത്രത്തകരാറ് കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർപോർട്ട് വൃത്തങ്ങൾ പറഞ്ഞു.

തകരാറ് പരിഹരിച്ച് രണ്ട് മണിക്കൂറിനകം വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.