വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ

Posted on: April 23, 2019

ചേർത്തല : വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാറുമായി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. രാഹുൽ ഗാന്ധി ജയിക്കുമോയെന്നറിയാൻ പാഴൂർപടിപ്പുര വരെ പോകേണ്ട കാര്യമില്ല. ജയിച്ചാൽ വയനാട് സീറ്റ് നിലനിർത്തുമോയെന്ന കാര്യത്തിൽ മാത്രമെ സംശയമുള്ളു.

ശബരിമല എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.