വോട്ടെടുപ്പിനിടെ എട്ട് പേർ കുഴഞ്ഞു വീണുമരിച്ചു

Posted on: April 23, 2019

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ എട്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. തലശേരിയിൽ മുസ്ലീം ലീഗ് മുൻ നേതാവ് എ.കെ. മുസ്തഫ മാരിയമ്മൻ ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു.

കണ്ണൂർ ചൊക്ലി രാമവിലാസം യുപി സ്‌കൂളിൽ മോടോളി വിജയി (62), പത്തനംതിട്ട വടശേരിക്കര പേഴുപാറയിൽ എം. പി. ചാക്കോ മത്തായി (76), കൊല്ലം കിളിക്കൊല്ലൂരിൽ മണി (59), പാലക്കാട് വടവന്നൂർ മലമ്പളം മെഹബൂബ, കോട്ടയം തലയോലപ്പറമ്പ് റോസമ്മ, കാസർഗോഡ് പുല്ലർ കെ.ആർ. ബാബുരാജ് എന്നിവരാണ് വോട്ടിംഗിനിടെ കുഴഞ്ഞുവീണു മരിച്ചത്.