ശക്തമായ ത്രികോണമത്സരം ; പോളിംഗ് ഉയരുന്നത് മൂന്ന് മുന്നണികൾക്കും പ്രതീക്ഷ

Posted on: April 23, 2019

കൊച്ചി : സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരത്തിനാണ് ലോകസഭ തെരഞ്ഞെടുപ്പ് വഴിവെച്ചത്. കനത്ത പോളിംഗ് മൂന്ന് മുന്നണികൾക്കും വിജയപ്രതീക്ഷ നൽകുന്നുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിംഗ്.

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ മണ്ഡലങ്ങളിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. രണ്ട് സിനിമതാരങ്ങളും ഒരു കേന്ദ്രമന്ത്രിയും നിരവധി സിറ്റിംഗ് എംഎൽഎമാരും എംപിമാരും ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാണ്.