വയനാട്ടിൽ 38.49 ശതമാനം പോളിംഗ്

Posted on: April 23, 2019

കൽപ്പറ്റ : വയനാട് ലോകസഭ മണ്ഡലത്തിൽ ആദ്യ അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കനത്ത പോളിംഗ്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. സംസ്ഥാന ശരാശരി 32.81 ശതമാനമായിരിക്കെ വയനാട്ടിൽ 38.49 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വയനാട് ലോകസഭാ മണ്ഡലം. 2009 ൽ മണ്ഡലം രൂപീകരിച്ചതു മുതൽ ഐക്യജനാധിപത്യ മുന്നണിക്കൊപ്പമായിരുന്നു ജനവിധി.