വോട്ടെടുപ്പിനിടെ മൂന്ന് പേർ മരിച്ചു

Posted on: April 23, 2019

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്ന് പേർ കുഴഞ്ഞ് വീണു മരിച്ചു. കണ്ണൂർ ചൊക്ലി രാമവിലാസം യുപി സ്‌കൂളിൽ മോടോളി വിജയി (62), പത്തനംതിട്ട വടശേരിക്കര പേഴുപാറയിൽ എം. വി. ചാക്കോ മത്തായി (76), കൊല്ലം കിളിക്കൊല്ലൂരിൽ മണി (59) എന്നിവരാണ് ക്യൂവിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീണു മരിച്ചത്.

കനത്ത ക്യുവാണ് മിക്ക ബുത്തുകളിലും കാണപ്പെടുന്നത്. പലയിടത്തും വോട്ട് ചെയ്യാൻ ഒരു മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്.